വ്യാജ ഒടിപി വീരന്മാർ കുടുങ്ങി; ഓണ്‍ലൈൻ ഡെലിവറി എക്‌സിക്യുട്ടീവുകളെ പറ്റിച്ച് തട്ടിയെടുത്തത് കോടികൾ; രണ്ടുപേർ അറസ്റ്റിൽ

മംഗളൂരുവിൽ ഓണ്‍ലൈന്‍ ആപ്പ് ഡെലിവറി എക്‌സിക്യുട്ടീവുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിൽ രണ്ട് രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ് കുമാര്‍ മീണ (23), സുഭാഷ് ഗുര്‍ജാര്‍ (27) എന്നിവരെയാണ് ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്നാട്, ദില്ലി, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 1.29 കോടി രൂപയുടെ സാധനങ്ങള്‍ തട്ടിയ ഇവര്‍ ഇതെല്ലാം മറിച്ച് വിറ്റെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Also read:40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ; സംഭവം തമിഴ്‌നാട്ടിൽ

ഡെലിവറി എക്‌സിക്യുട്ടീവിനെ വ്യാജ ഒ.ടി.പി. നമ്പര്‍ നല്‍കി പറ്റിക്കുന്ന പുതിയ തരം തട്ടിപ്പാണ് ഇരുവരും ചേർന്ന് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 11 ലക്ഷം രൂപ വില വരുന്ന ക്യാമറ മംഗളൂരുവില്‍ നിന്ന് വ്യാജ വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്തതോടെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

Also read:മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ മരിച്ച നിലയിൽ

ഡെലിവറി ജീവനക്കാരനെ പറ്റിച്ച് ക്യാമറ കൈക്കലാക്കിയ ഇവര്‍ ഇതിനായി കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാജ വിലാസം നല്‍കുകയും ചെയ്തു. ഡെലിവറി സമയത്ത് വ്യാജ ഒ.ടി.പി. നല്‍കിയാണ് ക്യാമറ കൈപ്പറ്റിയത് എന്ന്‌ പൊലീസ് കണ്ടെത്തി. തട്ടിപ്പ് നടന്നെന്ന് മനസ്സിലായ ഡെലിവറി കമ്പനി അധികൃതര്‍ ഉര്‍വ പൊലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News