ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കി; 1.38 ലക്ഷം രൂപ നഷ്ടമായി

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കിയ 73കാരന് 1.38 ലക്ഷം രൂപ നഷ്ടമായി.മുംബൈയിലാണ് സംഭവം. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റിന് ആണ് പണം നഷ്ടമായത്. നമ്പറിൽ വിളിച്ച് 1,650 രൂപയുടെ വൈനിന് ഓര്‍ഡര്‍ നല്‍കി. മറുഭാഗത്തുള്ളയാള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും സിവിവിയും മറ്റു വിശദാംശങ്ങളും ചോദിച്ചു. ഇത് നല്‍കിയതിന് പിന്നാലെ പണം നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.

പണം നഷ്ടപ്പെട്ടതായി ക്രെഡിറ്റ് കാർഡ് നോട്ടിഫിക്കേഷൻ വന്ന ഉടന്‍ തന്നെ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച് 73കാരന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്നും മറ്റൊരു ഇടപാടിന് തട്ടിപ്പുകാരന്‍ ശ്രമിച്ചുവെങ്കിലും കാര്‍ഡ് ബ്ലോക്ക് ചെയ്തത് കാരണം സാധിച്ചില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News