സ്വന്തമായി ബിസിനസ് ചെയ്യുന്നതിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു; 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 22കാരിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആശയം തേടി ഇന്റര്‍നെറ്റില്‍ തെരഞ്ഞ 22കാരിയായ വി പ്രിയദര്‍ശിനിയാണ് തട്ടിപ്പിന് ഇരയായത്. കോയമ്പത്തൂരില്‍ ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലാണ് തട്ടിപ്പ് നടന്നത്.

കെഎഫ്സി ഫ്രാഞ്ചൈസിയുടെ പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിക്ക് ലക്ഷങ്ങള്‍ നഷ്മായത്. ഫ്രാഞ്ചൈസിയുടെ ഇന്റീരിയര്‍ ഡെക്കറേഷന് എന്ന പേരിലാണ് യുവതിയുടെ പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

വിവിധ അക്കൗണ്ടുകളിലേക്കാണ് യുവതി പണം കൈമാറിയത്. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിച്ച പ്രിയദര്‍ശിനിക്ക് ആദ്യം വിശദാംശങ്ങള്‍ നല്‍കി വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രാഞ്ചൈസി ലഭിക്കുന്നതിന് തുടക്കത്തില്‍ 1.5 ലക്ഷം രൂപ കൈമാറാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു.

പിന്നീട് വിവിധ ഇടപാടുകളിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. എഗ്രിമെന്റ് ലെറ്റര്‍ നല്‍കിയ ശേഷം തട്ടിപ്പുകാരന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതായി പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News