ഇന്ത്യയ്ക്കകത്തും പുറത്തുമായി കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് പ്രതി അബ്ദുൾ റോഷനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് സിം കാർഡ് കൈമാറിയിരുന്നത് പിടിയിലായ റോഷനാണ്. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് റോഷൻ. വേങ്ങര സ്വദേശിയിൽ നിന്ന് ഒരുകോടി 8 ലക്ഷം രൂപ തട്ടിയ കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നാൽപതിനായിരം സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ: ഓൺലൈൻ തട്ടിപ്പ്; മുഖ്യ പ്രതി പൊലീസ് പിടിയിൽ
നിലവിൽ ആക്ടിവായ 1500 സിം കാർഡുകളും ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയവയിൽപ്പെടുന്നു. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം നൽകിയത്. ഐഎംഇ നമ്പർ മാറ്റാവുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തത്. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മടിക്കേരി പൊലീസും തട്ടിപ്പ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here