പൈസ ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ഇനി മുതൽ ജി എസ് ടി കൂടും. പണം ഉപയോഗിച്ചുള്ള കളിക്ക് ഇന്ന് മുതൽ 28 ശതമാനം ജി എസ് ടി ബാധകമാകും. 18 ശതമാനം ജി എസ് ടി ആയിരുന്നു ഇതുവരെ.
Also read:തിമിരം കുറഞ്ഞുവരുന്നു; പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങുന്നു
നികുതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും. പുതിയ നിയമഭേദഗതിയനുസരിച്ച് വിദേശ ഗെയിമിങ് കമ്പനികളും ഇനി മുതൽ ഇന്ത്യയിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം.
Also read:ഇത്തവണ കോമഡി; ഫഹദ് വടിവേലു കോംബോ വീണ്ടും
അതേസമയം, കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓർഡിനൻസൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഗെയിമിങ് കമ്പനികളുടെ വാദം. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here