കോഴിക്കോട് ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട് വിദ്യാർത്ഥികൾ

SCAM

കോഴിക്കോട് വടകരയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട് നിരവധി വിദ്യാർത്ഥികൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും കുറ്റ്യാടി എം എൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വ്യക്തമാക്കി.

ALSO READ; തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

വോയ്സ് ഓൺലൈൻ വഴി പണം നഷ്ട്ടമായവർ മധ്യപ്രദേശ് പൊലിസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളും വിദ്യാർത്ഥികളും തട്ടിപ്പിനിരയായ വിവരം പുറത്തുവന്നത്. തട്ടിപ്പിയുടെ നഷ്ടമായ പണം കേരളത്തിൽ നിന്നുള്ള അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.  പിന്നീട് മധ്യപ്രദേശ് പൊലിസ് നടത്തിയ അന്വേഷണത്തിൽ എക്കൗണ്ട് ഉടമകളെ കണ്ടെത്തി.ഭൂരിഭാഗവും വിദ്യാർത്ഥികളും യുവാക്കളുമാണ്.

ALSO READ; കൊല്ലത്തെ 19കാരൻ്റെ കൊലപാതകം: പ്രതി റിമാൻഡിൽ

കമ്മിഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് എക്കൗണ്ട് എടുപ്പിച്ച് പാസ് ബുക്ക്,എടിഎം അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പ് സംഘം ഇവരിൽ നിന്നും കൈക്കലാക്കുകയായിരുന്നു ബൈറ്റ് വടകര പൊലിസിൻ്റെ സഹായത്തോടെ 4 വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ എക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News