പൊല്ലാപ്പായി ലോൺ ആപ്പുകൾ; ലോൺ നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാക്കെണി. ലോൺ നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. തന്റെ നഗ്നചിത്രങ്ങൾ ഫേസ്ബുക്കിൽ അടക്കമുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകിയതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു. തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽ കുമാർ എന്ന യുവാവാണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്.

തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽ കുമാർ ഓഗസ്റ്റ് മാസം 31 തീയതിയാണ് ഫേസ്ബുക്കിൽ നിന്നും ഓൺലൈൻ വായ്പയുടെ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിന് പിന്നാലെ ഇയാൾക്ക് 7 ദിവസത്തെ വായ്പ തിരിച്ചടവിൽ പ്രകാരം 9060 രൂപയുടെ ഓഫർ മെസ്സേജ് ആപ്പിൽ ലഭിച്ചു. ഇത് അക്സെപ്റ്റ് ചെയ്തതിന് പിന്നാലെ രൂപ പേ-റ്റിഎം വഴി അക്കൗണ്ടിൽ 4500 ഓളം രൂപ എത്തി. അഞ്ചാം ദിനം അനിൽകുമാർ പണം തിരികെ അടച്ചു . പിന്നാലെ 15000 രൂപയുടെ അടുത്ത ലോൺ വാഗ്ദാനം എത്തി. ഇത് സ്വീകരിച്ച അനിലിന്റെ അക്കൗണ്ടിലേക്ക് വീണ്ടും 9000 രൂപയ്ക്ക് അടുത്തുള്ള തുക എത്തി. തുടർന്ന് 40000 രൂപയുടെ ഓഫറും എത്തി. അങ്ങനെ ലഭിച്ച തുകയും അനിൽ കൃത്യ സമയത്ത് തന്നെ തിരിച്ചടച്ചു. ഇതിന് പിന്നാലെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി 100000 രൂപയുടെ ഓഫർ എത്തിയത്.

ലോണിലെ കെണി മനസ്സിലാക്കിയ അനിൽകുമാർ വായ്പ നിരസിച്ച് മെസ്സേജ് അയച്ചു. തുടർന്ന് ലോൺ ആപ്പും ഫോണിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ രാത്രി 12 മണിയോടെ വാട്സാപ്പിൽ ഓൺലൈൻ മാഫിയയുടെ വിളി എത്തി. വായ്പാത്തുക പൂർണ്ണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നും സംഘത്തിന്റെ അറിയിപ്പ് ലഭിച്ചു. ഇതിൽ പ്രകാരം ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അക്കൗണ്ടിലേക്ക് 40000 രൂപ കൂടി എത്തി. തനിക്ക് വിളിയെത്തിയ വാട്സ്ആപ്പ് നമ്പറിലേക്ക് ലോൺ ആവശ്യമില്ല എന്നും തുക തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ മെസ്സേജ് അയച്ചു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് അനിലിന്റെ നഗ്നചിത്രങ്ങൾ അടക്കം പ്രചരിക്കപ്പെട്ടത്. തുടർന്ന് അനിൽകുമാർ പത്തനംതിട്ടയിലെ സൈബർ സെല്ലിൽ ഓൺലൈൻ ലോൺ മാഫിയക്കെതിരെ പരാതി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News