ലൈസൻസ് ഇന്റർനാഷണലാക്കാൻ ഇനി ഓൺലൈൻ രജിസ്ട്രേഷൻ മതി

ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇനി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കാൻ മോട്ടോർവാഹന വകുപ്പ്. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിൽ ലഘൂകരിക്കുന്ന രീതിയിലാണ് പരിഷ്കരണങ്ങൾ കൊണ്ടുവരുന്നത്. പാസ്‌പോർട്ടിന്റെ കാലാവധി തീരാത്തവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

Also Read; കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് അഭിമാനർഹമായ കാര്യമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യന്‍ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഓണ്‍ലൈനായി അപ്​ലോഡ് ചെയ്യുകയാണ് വേണ്ടത്. ഓൺലൈനായി തന്നെ പേയ്‌മെന്റും നടത്തും. സാരഥി വെബ്സൈറ്റ് വഴി, ലൈസന്‍സ് നല്‍കിയിട്ടുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.

പാസ്സ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ ഒരേ പോലെയാണെങ്കിൽ ലൈസന്‍സ് അനുവദിക്കും. എന്നാൽ ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും മേല്‍വിലാസം ഒന്നാകണമെന്ന നിര്‍ബന്ധവുമില്ല. ലൈസന്‍സ് പെർമിറ്റ് ചെയ്യാനുള്ള അഭിമുഖത്തിന് ആര്‍ടി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ അപേക്ഷകനോട് ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ളവർക്കും ഓഫീസില്‍വരാതെ തന്നെ ലൈസന്‍സിന് അപേക്ഷ നൽകാനാകും.

Also Read; “ജോലി കിട്ടിയ സന്തോഷത്തിൽ തലേന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു, ഹാംഗ്ഓവർ മാറാതെയാണ് ജോലിയിൽ പ്രവേശിച്ചതും”; ആദ്യ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

ഇങ്ങനെ അപേക്ഷിക്കുന്നവർ ഇന്റർനാഷണൽ ലൈസന്‍സിന് അപേക്ഷിക്കുമ്പോൾ സംസ്ഥാനത്തുള്ള നോമിനിയുടെ വിവരവും മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷകന്റെ സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമാണ് ഇത്തരം നടപടികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News