രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ വിഐപി ക്ഷണവും പ്രസാദം ബുക്കിങ്ങും; ഓൺലൈൻ തട്ടിപ്പുകൾ രൂക്ഷം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ വിഐപി ക്ഷണം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. ആർഎസ്എസും വിശ്വ ഹിന്ദു പരിഷത്തും ‘പ്രതിഷ്ഠ ഗൃഹ സമ്പർക്ക് അഭിയാൻ’ എന്ന പേരിൽ വീടുകൾ കയറിയിറങ്ങി ജനങ്ങളെ പ്രതിഷ്ഠയ്ക്ക് ക്ഷണിക്കുകയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത് പേരിലുള്ള ആപ്പ് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നത്.

Also Read: പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി

പ്രതിഷ്ഠ ചടങ്ങിൽ വിഐപി പ്രവേശനവും പ്രസാദം ബുക്കിങ്ങും വാഗ്ദാനം ചെയ്തുള്ള ആപ്പും ക്യു ആർ കോഡുകളുമാണ് പ്രചരിക്കുന്നത്. ഈ മാസം 1 മുതൽ 15 വരെ 22,000 ഗ്രാമങ്ങളിൽ ആർഎസ്എസ് പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയിരുന്നു. എന്നാൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്ന അപ്പുകളുമായി ആർഎസ്എസിന് ഒരു ബന്ധവുമില്ലെന്നാണ് അവരുടെ അവകാശവാദം.

Also Read: ‘നിരന്തരമായ സൈബർ ആക്രമണം, ഭീഷണി മെസേജുകൾ’ കെ എസ് ചിത്രക്കെതിരായ വിമർശനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് സൂരജ് സന്തോഷ്

അതേസമയം, ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതായി ഛത്തീസ്ഗഢിലെ ബിലാസ്പുർ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷ്ഠ ചടങ്ങിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റ് ഇത്തരം ഒരു ആപ്പ് പുറത്തിറക്കിയിട്ടില്ലെന്നും അതിനാൽ ഇത് ഡൗൺലോഡ് ചെയ്ത് വഞ്ചിതരാകരുതെന്നും ബിലാസ്പൂർ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടനെ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും അധഃകൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News