പൈസ ആരെങ്കിലും വെറുതെ തരുമോ; ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ അറിയിക്കേണ്ടത് ഏത് നമ്പറില്‍, എത്ര സമയത്തിനുള്ളില്‍

cash-online-scam

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും നമുക്ക് പൈസ ആരെങ്കിലും വെറുതെ തരുമോയെന്നത് ചിന്തിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

Read Also: ആറക്ക ഒടിപി ചോദിച്ചാൽ കൊടുക്കരുതേ! കേരളത്തിൽ വാട്ട്സ്ആപ്പ് വഴിയുള്ള തട്ടിപ്പ് വ്യപാകമാകുന്നു

അതിനിടെ, സംസ്ഥാനത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ട്. കയ്യില്‍ പണമില്ലെന്നും അബദ്ധത്തില്‍ അയച്ച ആറക്ക ഒടിപി പിന്‍ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

കയ്യിലുള്ള പണം തീര്‍ന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കര്‍മാര്‍ സന്ദേശം അയക്കുന്നത്. അബദ്ധത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ആറക്ക പിന്‍ അയച്ചിട്ടുണ്ടെന്നും അത് ഫോര്‍വേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവര്‍ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News