പാക്കിസ്ഥാനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, ഇന്ത്യയ്ക്ക് മാത്രം പറ്റുന്ന ആ കാര്യം വെളിപ്പെടുത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാഴ്ത്തി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ രംഗത്ത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ദയനീയ തോല്‍വി വഴങ്ങിയതോടെയാണ് ഓസ്ട്രേിലയന്‍ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമെയുള്ളുവെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞത്.

ALSO READ: കേരള സർവകലാശാല ആസ്ഥാനത്ത് ഗവർണർക്കെതിരെ ബാനർ ഉയർന്നു

‘കൃത്യമായിരുന്നു ഓസ്ട്രേലിയയുടെ പദ്ധതികളെല്ലാം. എല്ലാ മേഖലകളിലും അവര്‍ മികവ് കാട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച നേഥന്‍ ലിയോണിന് അഭിനന്ദനങ്ങള്‍. അസാമാന്യ നേട്ടമാണത്. ഓസ്ട്രേിലയന്‍ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമെയുള്ളു. അവര്‍ക്കെ അതിന് കഴിയൂ’, എക്‌സൽ പങ്കുവെച്ച കുറിപ്പിൽ മൈക്കല്‍ വോണ്‍ വെളിപ്പെടുത്തി.

ALSO READ: 60 വയസിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കര്‍ണാടക സർക്കാർ

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 450 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ വെറും 30.2 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണുമാണ് ഓസീസിന് മികച്ച വിജയം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News