‘ഒരു ജീവിതമേ ഉള്ളു’ ; മറ്റുള്ളവർ എന്ത് പറയുന്നെന്നു ഞാൻ നോക്കാറില്ലെന്ന് ഗോപി സുന്ദർ

പ്രൊഫഷണൽ കരിയറുമായും ,ഒപ്പം വ്യക്തിജീവിതവുമായും ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ നേരിടാറുള്ള വ്യക്തിയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. മിക്കപ്പോഴും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെക്കാറുള്ള ചിത്രങ്ങൾക്ക് താഴെ വിമർശനവും,പരിഹാസവുമായി നിരവധിപേർ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും വിമർശനങ്ങൾ നേരിടുകയാണ് ഗോപി സുന്ദർ.

ALSO READ : ഖാലിദ് റഹ്‌മാന്റെ തല്ല് ഇനി തെക്കൻ വഴിയിൽ ; ‘ആലപ്പുഴ ജിംഖാന’, നസ്ലെൻ നായകനാകുന്ന ചിത്രത്തിന്റെ പേരിട്ടു

സമൂഹമാധ്യമങ്ങളിൽ ഗോപി സുന്ദർ പങ്കുവച്ച പുതിയ ചിത്രത്തിനും ‍വിമർശനങ്ങൾ വരികയാണ്. ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് നിരവധി പേർ പരിഹാസവും, വിമർശനങ്ങളും ആയി എത്തിയത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞു.

‘എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ’ എന്നു ചോദിച്ച് കുറച്ച് സ്പേസ് ഇട്ടു കൊണ്ട് ഐ ഫോൺ 16? എന്ന് കമന്റിട്ട ഒരാൾക്ക് ‘എന്‍റെ കയ്യില്‍ ഐ ഫോണ്‍ 20 ഉണ്ട്. നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്നറിയിക്കൂ’ എന്നാണ് ഗോപി സുന്ദർ ഇതിനു മറുപടി നൽകിയത്.സൗന്ദര്യ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘ഈ നിമിഷം ജീവിക്കുക. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News