ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകൾ. വിവിധ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത 2.38 ലക്ഷം തൊഴിൽ രഹിതരിൽ നിന്നാണ് 32 പേർക്ക് മാത്രം ജോലി ലഭിച്ചത്. അതേ സമയം കേരളത്തിൽ പിഎസ്‍സി വഴി ഈ വർഷം മാത്രം സർക്കാർ ജോലി ലഭിച്ചത് 2045 യുവാക്കൾക്ക് ആണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 29 ജില്ലകളിലായി 2,38,978 വിദ്യാസമ്പന്നരായ തൊഴിൽ രഹിതർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകകൾ വ്യക്തമാക്കുന്നത്. 32പേർക്ക് മാത്രമാണ് ജോലി ലഭിച്ചതെന്നും കോൺഗ്രസ് എം എൽ ഏ യുടെ ചോദ്യത്തിന് നിയമസഭയിലാണ് മറുപടി നൽകിയത്..ഭാഗികമായി വിദ്യാഭ്യാസം നേടിയവരുടെ പട്ടികയിൽ 10,757 പേരുണ്ട്. ജോലി ലഭിച്ച 32പേരിൽ 22 എണ്ണം അഹമ്മദാബാദിലും 9 എണ്ണം ഭാവ്‌നഗറിലും ഒരെണ്ണം ഗാന്ധിനഗറിലും ആണെന്ന് കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽ രഹിതരുടെ ജില്ലാ തിരിച്ചുള്ള കണക്കും നൽകിയിട്ടുണ്ട്. ആനന്ദ് ജില്ലയിലാണ് തൊഴിൽ രഹിതർ കൂടുതൽ.
Also Read; വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്
21,633 പേർ. 18,732 പേരുമായി വഡോദര രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദിൽ 16,400 പേരുമുണ്ട്. രാജ്‌കോട്ടിൽ 13,439, ജുനഗഢിൽ 11,701, പഞ്ച്മഹലിൽ 12,334, സുരേന്ദ്രനഗറിൽ 12,435, ദാഹോദിൽ 11,095 എന്നിങ്ങനെയാണ് തൊഴിലിന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ. അതേ സമയം കേരളത്തിൽ ഈ വർഷം ഇതുവരെ 2450 പേർക്കാണ് psc വഴി ജോലി ലഭിച്ചത്. കേരളത്തിൽ സർക്കാർ ജോലി ലഭിച്ചവരുടെ കണക്കുകൾ ഇങ്ങനെ ആണ് 2016 മെയ് മുതൽ 26247 പേര്. 2017ൽ 35911 യുവാക്കൾക്ക് ജോലി ലഭിച്ചു. 2018ൽ 28025, 2019ൽ 34854, 2020ൽ 25913, 2021ൽ 26724, 2022ൽ 23053, 2023ൽ 34110 പേർക്കുമാണ് സർക്കാർ ജോലി ലഭിച്ചത്.
ഗുജറാത്തിൽ 2 വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്കാണ്. രണ്ട് വർഷത്തിനിടെ 29 ജില്ലകളിൽ നിന്നായി ജോലിക്ക് രജിസ്റ്റർ ചെയ്തത് 2,38,978 യുവാക്കൾക്ക്. ജോലി ലഭിച്ചവർ അഹമ്മദാബാദിൽ 22 പേർ, ഭാവ്‌നഗർ 9 പേർ ഒരെണ്ണം ഗാന്ധിനഗറിൽ ഒരാൾ. തൊഴിൽ രഹിതർ ഏറ്റവും കൂടുതൽ ആനന്ദ് ജില്ലയിൽ 21,633 പേർ. 18,732 തൊഴിൽ രഹിതരുമായി വഡോദര രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദിൽ 16,400 തൊഴിൽ രഹിതർ. തൊഴിൽ രഹിതർ രാജ്‌കോട്ട് 13,439, ജുനഗഡ് 11,70, പഞ്ച്മഹൽ 12,334, സുരേന്ദ്രനഗർ 12,435,
ദാഹോദ് 11,095.
Also Read; എക്സൈസ് സേനക്ക് പുതിയ 33 വാഹനങ്ങൾ; ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്
കേരളത്തിൽ 2024ൽ ഇതുവരെ ജോലി ലഭിച്ചത് 2450പേർക്ക്. കേരളത്തിൽ സർക്കാർ ജോലി ലഭിച്ചവരുടെ കണക്കുകൾ എടുത്താൽ 2016 മെയ് മുതൽ 26247, 2017ൽ 35911, 2018ൽ 28025, 2019 ൽ 34854, 2020ൽ 25913, 2021ൽ 26724, 2022 ൽ 23053, 2023 ൽ 34110 എന്നിങ്ങനെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here