തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ. തെരെഞ്ഞെടുപ്പിന്‌‌ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യർഥനയിലാണ്‌ സ്ഥാനാർത്ഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ബത്തേരി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ ടീച്ചർ, ഇപി ജയരാജൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.

Also Read; വൈകി വന്ന വിവേകം, സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ യോഗ്യതയിൽ കേന്ദ്രം ഇളവ് വരുത്തി

അതേസമയം, യുഡിഎഫ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തും. മാനന്തവാടിയിൽ കോർണർ യോഗങ്ങളിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്‌ ഇന്ന് ഏറനാട്‌‌ പ്രചരണം നടത്തും. കേന്ദ്ര സഹമന്ത്രി സുരേഷ്‌‌ ഗോപി അവരുടെ പ്രചരണ പരിപാടികളിൽ വയനാട്ടിൽ ഇന്ന് പങ്കെടുക്കും.

Also Read; ദില്ലിയിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം; അപലപിച്ച് വികലാംഗ അവകാശങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോം

News summary; Only three days left for Byelection in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News