ഇന്ത്യ – ഓസ്‌ട്രേലിയ ടി20 മത്സരത്തിന് മുമ്പായി നടത്തിയ പ്രസ് മീറ്റില്‍ പങ്കെടുത്തത് വെറു രണ്ട് മാധ്യമപ്രവര്‍ത്തകര്‍. വിശാഖപട്ടണത്താണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുക. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കുണ്ടായ തോല്‍വി ആരാധകരെ എന്നു മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമായിരിക്കുകയാണ്.
രണ്ട് പേര്‍ മാത്രമോ എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വളരെ കുറവാണെന്ന് മനസിലാക്കിയ സൂര്യ കുമാര്‍ പ്രതികരിച്ചത്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസ് മീറ്റിന് എത്തിയതായിരുന്നു സൂര്യ കുമാര്‍ യാദവ്. പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം ടൂര്‍ണമെന്റിന് ആദ്യമായാണ് ഇത്തരമൊരു സ്വീകരണം ലഭിക്കുന്നത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്റെ പ്രസ് മീറ്റ് മാറ്റിവച്ചു. മാധ്യമപ്രവര്‍ത്തകരുടെ അഭാവം മൂലമാണോ തീരുമാനമെന്ന് വ്യക്തമായിട്ടില്ല.
നാലു മിനിറ്റ് മാത്രമാണ് സൂര്യ കുമാറിന്റെ വാര്‍ത്താ സമ്മേളനം നീണ്ടുനിന്നത്. സാധാരണ നീണ്ടുപോകാറുള്ള വാര്‍ത്ത സമ്മേളനം ഇത്തരത്തില്‍ ചുരുങ്ങി പോയതിന്റെ അത്ഭുതം താരത്തിന്റെ വാക്കുകളിലും ഉണ്ടായിരുന്നു. പിടിഐ, എഎന്‍ഐ എന്നിവയുടെ റിപ്പോര്‍ട്ടേഴ്‌സാണ് പ്രസ് മീറ്റിന് എത്തിയത്.
ലോകകപ്പില്‍ തുടര്‍ച്ചയായുള്ള വിജയം നേടി മുന്നേറിയ ഇന്ത്യന്‍ താരങ്ങളെ കാണാന്‍ അന്ന് നടന്ന വാര്‍ത്ത സമ്മേളനങ്ങളില്‍ 200ല്‍ അധികം റിപ്പോര്‍ട്ടര്‍മാരാണ് എത്തിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here