ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഈ മാസം 23ന് നടക്കും. സമിതി അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് എട്ടംഗ സമിതിയുടെ യോഗം നടക്കുക.
ALSO READ: നോയിഡയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ മരണം 8 ആയി
തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയിലാകണം എന്നതടക്കമുളള കാര്യങ്ങളാകും യോഗം തീരുമാനിക്കുക. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുക, തെരഞ്ഞെടുപ്പ് ചെലവ് അടക്കം എല്ലാ മേഖലകളിലും പഠനം തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
ALSO READ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ നയം തിരുത്തണം: 21ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്
രാഷ്ട്രപതിയോടൊപ്പം അമിത് ഷാ, അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ് തുടനകിയ നേതാക്കളും സമിതിയിലുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കിൽ എന്തെല്ലാം നിയമങ്ങളിൽ ഭേദഗതികൾ ആവശ്യമുണ്ട് എന്നതടക്കം സമിതി പരിശോധിക്കും. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here