ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്ണന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്‌കാരം നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‌. മൂന്ന്‌ ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഡോ. ജോർജ്‌ ഓണക്കൂർ അധ്യക്ഷനും പ്രഭാവർമ്മ, റോസ്‌ മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌.

ഒഎൻവി യുവ സാഹിത്യ പുരസ്കാരം നീതു സി. സുബ്രഹ്മണ്യൻ, രാഖി ആർ ആചാരി എന്നിവർക്കും സമ്മാനിക്കും. പുരസ്‌കാര സമർപ്പണം മേയ് 27-ന്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളിൽ നടക്കും. തുടർന്ന്‌ ഒഎൻവി ഗാനസന്ധ്യയും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News