ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രതിഭ റായിക്ക്; യുവസാഹിത്യ പുരസ്‌കാരം ദുർഗ്ഗാ പ്രസാദിന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ ശ്രീമതി പ്രതിഭാ റായിക്ക് നൽകുവാൻ നിശ്ചയിച്ചു. ഒഎൻവി യുവ സാഹിത്യ പുരസ്‌കാരത്തിനായി ശ്രീ ദുർഗ്ഗാ പ്രസാദിന്റെ രാത്രിയിൽ അച്ചാങ്കര’ എന്ന കാവ്യസമാഹാരം തിരഞ്ഞെടുത്തു. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന ഒഎൻവി ദേശീയ സാഹിത്യ പുരസ്കാരം ഒഎൻവിയുടെ ജന്മദിനമായ മെയ് 27 ന് തിരുവനന്തപുരത്തു വച്ച് പ്രതിഭയ്ക്ക് സമ്മാനിക്കും.

Also Read: എസ്എസ്എല്‍സി ഫലപ്രഖ്യാപനം; 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ

ഡോ ജോർജ് ഓണക്കൂർ അധ്യക്ഷനും ശ്രീ പ്രഭാവർമ, ശ്രീ മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ ജൂറി ഏകകണ്ഠമായാണ് ഒറിയ ഭാഷയിൽ എഴുതുന്ന വിഖ്യാത ഇന്ത്യൻ സാഹിത്യകാരിയായ ശ്രീമതി പ്രതിഭാ റായിയെ അവാർഡിനായി നിശ്ചയിച്ചത്. ശ്രീ പ്രഭാവർമ്മ അധ്യക്ഷനും ശ്രീ മഹാദേവൻ തമ്പി, ശ്രീമതി എ ജി ഒലീന എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ശ്രീ ദുർഗ്ഗാ പ്രസാദിനെ തെരഞ്ഞെടുത്തത്. അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന യുവസാഹിത്യ പുരസ്‌കാരം മെയ് 27 ന്റെ ചടങ്ങിൽ സമ്മാനിക്കുന്നതാണ്.

വ്യക്തിമനസ്സിന്റെയും സമൂഹമനസ്സിന്റെയും സങ്കീർണ്ണ ഭാവങ്ങളെ സത്യാത്മകവും അതേസമയം ഭാവനാത്മകവുമായി അവതരിപ്പിക്കുന്നതിൽ മൗലികമായ സർഗ്ഗസിദ്ധി പ്രകടിപ്പിച്ചിട്ടുള്ള പ്രതിഭാ റായ് ഇന്ത്യൻ നോവൽ സാഹിത്യത്തെ സാർവ്വദേശീയ ആസ്വാദന നിലവാരത്തിലേക്കുയർത്തുന്നതിൽ അനുപമമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു ജൂറി വിലയിരുത്തി. ദ്രൗപദി ശിലാപത്‌മ ബർസ ബസന്ത ബൈശാഖ തുടങ്ങിയ വിഖ്യാത നോവലുകളിലൂടെ ഇന്ത്യൻ സാഹിത്യ മണ്ഡലത്തിലെ വ്യക്തിത്വത്തിനുടമയായ ശ്രീമതി പ്രതിഭാ റായ് മൂർത്തീദേവി പുരസ്കാരം നേടിയ ആദ്യത്തെ വനിതാ കൂടിയാണ്.

Also Read: കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

ചുഴലിക്കൊടുങ്കാറ്റു കാലത്ത് സ്ത്രീകളെയും അനാഥക്കുഞ്ഞുങ്ങളെയും പുനരധിവസിപ്പിക്കാൻ നടത്തിയ ത്യാഗപൂർണമായ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമായി. ജഘന എന്ന കൃതിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ പ്രതിഭാ റായിക്ക് പിൽക്കാലത്തു പത്മശ്രീയും പത്മഭൂഷണും ലഭിച്ചു ലാണ് പ്രതിഭയ്ക്ക് ജ്ഞാനപീഠം ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News