ബംഗാള്‍ ട്രെയിന്‍ അപകടം; മരണം എട്ടായി

ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ മരണം എട്ടായി.ഗുഡ്‌സ് ട്രെയിനും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ് നടന്നത്.

ALSO RTEAD :ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം; 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി

അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു.

ALSO READ : ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ചരക്ക് ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. സ്ഥലത്ത് ഗുരുതര സാഹചര്യമാണെന്ന് ഡാര്‍ജിലിങ് എഎസ്പി അഭിഷേക് റായ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News