ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവുമായി വിമാനം തിരുവനന്തപുരത്തെത്തി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. ചൊവ്വ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും അയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തി.

മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരം ജഗതിയിലെ  അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക് കൊണ്ടുപോകും. ആദ്യ പൊതുദര്‍ശനം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് നടക്കുക . പിന്നീട് ദര്‍ബാര്‍ ഹാള്‍,സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, കെ പി സി സി ഓഫീസ് എന്നിവിടങ്ങളിലും പൊതുദര്‍ശനം ന ടക്കും.

ALSO READ: ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്നേഹി ;ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

ബുധന്‍ രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. പിന്നാലെ തിരുനക്കര മൈതാനത്തിലും പുതുപ്പള്ളിയിലെ വീട്ടിലും
പൊതുദര്‍ശനം.  വ്യാ‍ഴം ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി പള്ളിയില്‍ സംസ്കാരം നടക്കും.

ALSO READ: 18 മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; രക്ഷകനായി തീർത്ഥാടകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News