ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്  ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു വാര്‍ത്ത കെട്ടിച്ചമച്ചതാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  മുന്നേറുന്നത് കണ്ട് ആരോ കെട്ടിചമച്ചതാണ് വാർത്തയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

അതേസമയം, തീ പാറുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇടതുപക്ഷത്തിന്‍റെ പ്രചാരണ പരിപാടികള്‍ മുന്നേറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തും. 24നാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. അയർക്കുന്നത്തും പുതുപ്പള്ളിയിലും അദ്ദേഹം പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 31 ന് ശേഷം രണ്ടാം ഘട്ട പ്രചാരണം ആരംഭിക്കും.

ALSO READ: ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കവെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News