കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ശ്രീ ഉമ്മന്‍ചാണ്ടി: കെസിബിസി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കെസിബിസി അഗാധമായ ദുഃഖം അറിയിക്കുന്നു. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍, അമ്പത്തിമൂന്നു വര്‍ഷകാലം ജനപ്രതിനിധി, രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്നിങ്ങനെ കേരളജനതയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വലുതാണ്.

Also Read: തന്റെ കുഞ്ഞുഞ്ഞിന് കണ്ണീരോടെ അന്ത്യാഞ്ജലി; എ കെ ആന്റണി

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് ശ്രീ ഉമ്മന്‍ചാണ്ടി. എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായ മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മ എന്നും നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശ്രീ ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരളജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News