വ്യക്തിപരമായി ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും പിണറായി വിജയന്‍ അതുപയോഗിച്ചില്ല; ആത്മകഥയിലെ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം

തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും പിണറായി വിജയന്‍ അതിന് മുതിര്‍ന്നില്ലെന്ന് ആത്മകഥയില്‍ പരാമര്‍ശിച്ച് ഉമ്മന്‍ചാണ്ടി. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ തക്കതായ ആയുധം കൈയില്‍ കിട്ടിയിട്ടും ദുരുപയോഗം ചെയ്യാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തുനിഞ്ഞില്ലെന്ന് ആത്മകഥയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.

Also Read : നിയമസഭയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് അവകാശമായി കാണുന്നവരുണ്ട്: മുഖ്യമന്ത്രി

മറിയയുടെ ഭര്‍ത്താവിന്റെ വീടുമായി ബന്ധപ്പെട്ട ചിലര്‍ ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിക്കുകയും അവര്‍ പിണറായി വിജയനെ ചെന്നുകാണുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂല പ്രതികരണം പ്രതീക്ഷിച്ച് ചെന്നവര്‍ നിരാശരായി മടങ്ങി എന്നാണ് ഞാന്‍ പിന്നീട് മനസ്സിലാക്കിയത്. അന്ന് ഞാന്‍ പ്രതിപക്ഷ നേതാവാണ്.

തുടര്‍ന്ന് പിണറായി വിജയന്‍ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു. നിയമസഭയില്‍ ഞങ്ങള്‍ കണ്ടു. ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചുവെന്നും ആത്മകഥയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മറിയയുടെ ഭര്‍ത്താവ് 2008 മാര്‍ച്ചില്‍ വിവാഹമോചനത്തിന് നോട്ടീസയച്ചിരുന്നു. കോടതിയില്‍ ബലം കിട്ടാന്‍ അവര്‍ അപവാദം പ്രചരിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു.

”ഇതിനിടെ, മറിയയുടെ ഭര്‍ത്താവിന്റെ വീടുമായി ബന്ധപ്പെട്ട ചിലര്‍ ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ചു. അതുമായി അവര്‍ പത്രസമ്മേളനം നടത്തി. ആരും അത് കാര്യമാക്കിയില്ല. അവര്‍ പിണറായി വിജയനെ ചെന്നുകണ്ടു. അന്ന് അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയാണ്. അനുകൂല പ്രതികരണം പ്രതീക്ഷിച്ച് ചെന്നവര്‍ നിരാശരായി മടങ്ങി എന്നാണ് ഞാന്‍ പിന്നീട് മനസ്സിലാക്കിയത്. അന്ന് ഞാന്‍ പ്രതിപക്ഷ നേതാവാണ്. പിണറായി വിജയന്‍ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു. നിയമസഭയില്‍ ഞങ്ങള്‍ കണ്ടു. ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.” ( ‘കാലംസാക്ഷി’ — പേജ് 398).

സോളാര്‍ അധ്യായത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ ഉണ്ടെങ്കിലും ഉത്ഭവം സംബന്ധിച്ച് വ്യംഗ്യമായി സൂചിപ്പിച്ചിട്ടേയുള്ളൂ: ”സോളാറില്‍ സംവിധായകര്‍ പലതായിരുന്നു. പ്രധാന വേഷങ്ങള്‍ കൂടാതെ ഇടത്തരം കഥാപാത്രങ്ങളും തകര്‍ത്താടി.” സിപിഐ എമ്മിനെ വിമര്‍ശിക്കുന്നതില്‍ ഒരു ലോഭവും കാണിച്ചിട്ടുമില്ല. തന്റെ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ഇടതുമുന്നണി സോളാര്‍ ഉപയോഗിച്ചെന്ന് പറയുന്നുണ്ട്. അപ്പോഴും, കേസിന്റെ ഉറവിടം സിപിഐ എം ആണെന്ന് പറഞ്ഞിട്ടേയില്ല.

Also Read : വര്‍മന്‍ ഇല്ലാതെ ജയിലറില്ല, രാമനും രാവണനും പോലെ: വാനോളം പുക‍ഴ്ത്തി രജനീകാന്ത്

ശിവരാജന്‍ കമീഷന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തിരുവഞ്ചൂരിന്റെ വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നാണ് തെളിയിക്കുന്ന വസ്തുതകളും പുസ്തകത്തിലുണ്ട്: ”ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചപ്പോള്‍, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷണപരിധിയില്‍ വരണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. എല്ലാ വസ്തുതകളും അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും കമീഷനെ ഭാരമേല്‍പ്പിച്ചുകൊടുത്തു.”

എല്ലാത്തിനും പിന്നില്‍ പിണറായി ആണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് ‘കാലം സാക്ഷി’. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാമാണ് 410 പേജുള്ള പുസതകം എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News