യാത്രാ മൊഴിയേകാൻ ആയിരങ്ങൾ; ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ദർബാർ ഹാളിൽ എത്തിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ദർബാർ ഹാളിൽ എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു.

നേരത്തെ അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്‍റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Also Read: തന്റെ കുഞ്ഞുഞ്ഞിന് കണ്ണീരോടെ അന്ത്യാഞ്ജലി; എ കെ ആന്റണി

ഉച്ചക്ക് രണ്ടരയോടെ ബംഗളൂരുവിൽനിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം സെന്‍റ് ജോർജ് കത്തീഡ്രലിലും ഇന്ദിര ഭവനിലും പൊതുദർശനം ഉണ്ടാകും.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

Also Read: വ്യക്തിബന്ധങ്ങളില്‍ ഊഷ്മളത കാത്തുസൂക്ഷിക്കുവാന്‍ വലിയതാല്പര്യമായിരുന്നു അദ്ദേഹത്തിന്; എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News