കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് വിട വാങ്ങിയതെന്ന് വിഡി സതീശൻ

കേരളത്തെയും ഐക്യ ജനാധിപത്യ മുന്നണിയെയും സങ്കടത്തിൽ ആഴ്ത്തിയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്ന് വിഡി സതീശൻ. സമാനതകളില്ലാത്ത നേതാവിനെയാണ് നഷ്ടമായത്. വിട വാങ്ങിയത് കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേ പറഞ്ഞു.

also read:ഉമ്മൻ ചാണ്ടി ജനങ്ങളുടെ നേതാവായി നിലകൊണ്ട കോൺഗ്രസുകാരൻ: മല്ലികാർജുൻ ഖർഗെ

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടു കൂടി ബാംഗ്ലൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.അവിടെ നിന്ന് ജഗതിയിലുള്ള സ്വവസതിയിലേക്ക് കൊണ്ട് പോകുമെന്നും വിഡി സതീശൻ അറിയിച്ചു.ആദ്യം ദർബാർ ഹാളിലെ പൊതു ദർശനത്തിനു ശേഷം സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ട് പോകും.ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ പൊതു ദർശനം.രാത്രി ജഗതിയിലെ വസതിയിലേക്ക്.നാളെ രാവിലെ ഏഴു മണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ട് പോകും . തിരുനക്കര മൈതാനത്തിലെ പൊതു ദർശനത്തിനു ശേഷം പുതുപ്പള്ളി ഹൗസിലെത്തിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുമെന്നും വിഡി സതീശൻ അറിയിച്ചു .

also read:ചാന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ ഇന്ന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News