ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും. തുടർന്ന് കെ പി സി സിയിലും ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. വിലാപയാത്രയായാകും ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. സമയക്രമങ്ങളിൽ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും.

ALSO READ: ‘ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്’ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഇന്ന് പൊതു അവധിയായതിനാൽ കാലിക്കറ്റ്‌ സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 22.07.2023 ലേക്ക് മാറ്റിയാതായി അറിയിച്ചിട്ടുണ്ട്. പരീക്ഷാ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. ഇന്ന് നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

ALSO READ: ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും , രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News