ഉമ്മൻചാണ്ടിയുടെ മാതൃ സഹോദരി പുത്രൻ നിര്യാതനായി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാതൃ സഹോദരി പുത്രനും മണർകാട് സെന്റ് മേരീസ്‌ പള്ളി വികാരി റവ. ഫാ. ഇ.ടി. കുര്യാക്കോസ് ഇട്ടിയാടത്ത് കോർ എപ്പിസ്കോപ്പയുടെ മരുമകനും കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി മുൻ ട്രസ്റ്റിയുമായ തൃശൂർ കാരിക്കത്തു ലെയ്ൽ ചുങ്കത്തു വീട്ടിൽ പരേതനായ ജോണിയുടെ മകൻ താരപ്പൻ ജോൺ (69) നിര്യാതനായി.

സംസ്കാര ശുശ്രുഷ ഞായറാഴ്ച രാവിലെ 11ന് തൃശൂരിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചക്ക് ഒന്നിന് ആർത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഏലിയാമ്മ (മോൾ) മണർകാട് ഇട്ടിയാടത്തു കുടുംബാംഗമാണ്. മക്കൾ: അനു , അഞ്ജു, അഖില. മരുമക്കൾ: വിശാൽ, ദിലീപ് .

Also Read: ‘ആശംസകൾക്ക് നന്ദി ലാല്‍’; അവാര്‍ഡിന് ശേഷം മമ്മൂട്ടിയുടെ ആദ്യ പ്രതികരണം മോഹന്‍ലാലിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News