സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് മറിയാമ്മ ഉമ്മന്‍; കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ വിമര്‍ശനം

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ എല്ലാവരും ഒറ്റപ്പെടുത്തിയെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. സോളാര്‍ വിശേഷം എന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി മറിയാമ്മ ഉമ്മന്റെ വൈകാരിക പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം തന്നെ കെട്ടിപ്പിടിക്കാനും ആശ്വസിപ്പിക്കാനും ഒരുപാട് പേര്‍ ഓടി വരുന്നുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ കൂടെ ആരും ഉണ്ടായിരുന്നില്ല. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാതിരുന്നത് സ്ത്രീ വിഷയത്തില്‍ രാജിവെച്ചന്ന ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ്.- മറിയാമ്മ ഉമ്മന്‍ തുടര്‍ന്നു.

ALSO READ: കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി പി സുരേന്ദ്രൻ അന്തരിച്ചു

സോളാര്‍ വിവാദത്തിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്ന് മറിയാമ്മ ഉമ്മന്‍ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. യുഎന്‍ അവാര്‍ഡ് വാങ്ങി തിരികെയെത്തിയ ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നത് അന്ന് ജോപ്പന്റെ അറസ്റ്റാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവം ഇന്നേവരെ പിന്നെ ഉണ്ടായിട്ടുണ്ടോ? ജോപ്പന്‍ ഇപ്പോള്‍ ലോട്ടറി വിറ്റ് നടക്കുകയാണ.് ഇനി ആര്‍ക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാകാതിരിക്കട്ടെ. ഇനിയൊരു നേതാവിനോടും ഇങ്ങനെ ചെയ്യരുതെന്നും മറിയാമ്മ ഉമ്മന്‍ തുടര്‍ന്ന് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News