തണുപ്പില്‍ വിറച്ച് ഊട്ടി. പൂജ്യത്തിന് അരികിൽ എത്തിനിൽക്കുകയാണ് താപനില. ദൂരക്കാഴ്ചയും തടസപ്പെട്ടു. കാര്‍ഷിക മേഖലയെ ഉൾപ്പെടെ തകിടം മറിച്ചിരിക്കുകയാണ് ഈ അതിശൈത്യം. വലിയ തോതിലുള്ള അതിശൈത്യം പ്രദേശവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.
ALSO READ: വട്ടിയൂർക്കാവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം
കാന്തൽ, തലൈകുന്ത തുടങ്ങിയ ഇടങ്ങളിൽ ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്ന താപനില. 2 ഡിഗ്രി സെല്‍ഷ്യസിന് തൊട്ടുമുകളിലാണ് താപനിലയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം തണുപ്പ് വര്‍ധിച്ച സാഹചര്യത്തിൽ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.
ALSO READ: നടന്നത് അതിവിദഗ്ധ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here