ഉത്പാദനത്തില്‍ നിയന്ത്രണം; വിതരണ ശൃംഖല തടസപ്പെടുമെന്ന ആശങ്ക; ആഗോള എണ്ണവില കുതിക്കുന്നു

ഒപെക് പ്ലസ് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ വില കുതിക്കുന്നു. ഇന്നലെ 84 ഡോളറിനരികിലായിരുന്ന എണ്ണവില ഇന്ന് 86 ഡോളറില്‍ എത്തി. മെയ് മുതല്‍ പ്രതിദിന എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ഇത് ആഗോള എണ്ണ വിലയില്‍ കാര്യമായി പ്രതിഫലിച്ചു തുടങ്ങി.

നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 85.64 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.56 ഡോളറാണ്. കഴിഞ്ഞ വര്‍ഷം നവംബറിലെ നിരക്കുകളെ അനുസ്മരിപ്പിക്കുന്നതാണിത്. വിപണിയില്‍ കെട്ടിക്കിടക്കുന്ന എണ്ണ ഫലപ്രദമായി ഉപയോഗിക്കാനാണ് ഉത്പാദനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അമേരിക്ക അടക്കമുള്ള വന്‍കിട രാജ്യങ്ങളെ ഒപെക് പ്ലസ് രാജ്യങ്ങളുടെ നടപടി സാരമായി ബാധിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്നതിന് പിന്നാലെ അമേരിക്ക, ഏഷ്യ വിപണികള്‍ക്കുള്ള എണ്ണ വില സൗദി വര്‍ധിപ്പിച്ചിരുന്നു.

ഒപെക് പ്ലസ് നടപടി ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ സൗദി- യുഎസ് ബന്ധം കൂടുതല്‍ വഷളായെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പത്തിനിടെ യുഎസ് എണ്ണ റിസര്‍വുകള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെതാണ് സൗദിയുടെ നേതൃത്വത്തിലുള്ള നീക്കം. ഇത് യുഎസിനെ കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News