ജോലികള്‍ സ്വയം നിര്‍വഹിക്കുന്നതിന് പേരുകേട്ട ആദ്യത്തെ എഐ ഏജന്റുമാര്‍ ഈ വര്‍ഷം തന്നെ തൊഴിലാളികളായി എത്തുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ തന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്ന സംരംഭത്തിന്റെ സാധ്യതകളെ കുറിച്ചും എജിഐ എങ്ങനെ നിര്‍മിക്കാമെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കുറിച്ചു.
എഐ ഡെവലെപ്മെന്റ് നിരവധി വഴിത്തിരിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുമുണ്ട്. റിഫ്ലക്ഷന്‍സ് എന്ന ശീര്‍ഷകത്തിലായിരുന്നു പോസ്റ്റ്. എഐ സ്റ്റാര്‍ട്ട് അപ്പിന്റെ യാത്രയും മികച്ച വര്‍ഷങ്ങളും അദ്ദേഹം വിവരിച്ചു. കാഴ്ചപ്പാട് മാറില്ലെന്നും തന്ത്രങ്ങള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം എഴുതി.
ഓപ്പണ്‍എഐ എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ സൂപ്പര്‍ ഇന്റലിജന്‍സ് ലക്ഷ്യമിടുന്നുണ്ടെന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു. സൂപ്പര്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നമുക്ക് പലതും ചെയ്യാന്‍ കഴിയും. സൂപ്പര്‍ ഇന്റലിജന്‍സ് ഡിവൈസുകള്‍ക്ക് നമുക്ക് സ്വന്തമായി ചെയ്യാന്‍ കഴിയുന്നതിനപ്പുറം ശാസ്ത്രീയ കണ്ടെത്തലുകളും നവീകരണവും വന്‍തോതില്‍ ത്വരിതപ്പെടുത്താനും അതിലൂടെ അഭിവൃദ്ധി വര്‍ധിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here