2024 നവംബറിലാണ്ഓപ്പൺ എഐ ആദ്യമായി ചാറ്റ്ജിപിടി സെർച്ച് ആരംഭിച്ചത്. ഓപ്പൺ എഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുകളിൽ ചാറ്റ്ജിപിടിയുടെ സെർച്ച് സേവനം ലഭ്യമാകും. ചാറ്റ്ജിപിടിയുടെ സെർച്ച് ഫീച്ചര്‍ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ചാറ്റ്ജിപിടിയുടെ സെർച്ച് ഫീച്ചർ സേവനം ലഭിക്കുക.
കൂടാതെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനാകും . ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്‌തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്‌സസ് ചെയ്യാം.
കമ്പനി ലോഞ്ച് സമയത്ത് അറിയിച്ച പ്രഖ്യാപനങ്ങൾ പാലിക്കുന്നത് കൂടിയായിരുന്നു ഇത്. സെർച്ച് എഞ്ചിൻ ഡെവലപ്പ് ചെയ്യുന്നത് തുടരുമെന്നും അത് വിപുലമായ വോയ്‌സ് മോഡിലേക്ക് മാറ്റുമെന്നും ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നും കമ്പനി പറഞ്ഞിരുന്നു . ഈ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐ ഇപ്പോള്‍ സെർച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്.ചാറ്റ്ജിപിടിയുടെ ഐഒഎസ്, ആൻഡ്രോയ്‌ഡ് മൊബൈൽ ആപ്പുകളിൽ പുതിയ ഫീച്ചർ ഇപ്പോൾ ആക്‌സസ് ചെയ്യാം.
also read: ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി; പരീക്ഷണവുമായി ഓപണ്‍ എഐ
ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി ലഭിക്കും. ഓപ്പണ്‍എഐ ഇത്തരം ഒരു പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. 1-800- ചാറ്റ്ജിപിടി ഉപയോഗിച്ചാണ് പരീക്ഷണം. പ്രത്യേക അക്കൗണ്ടോ ആപ്പോ ആവശ്യമില്ലാതെ AI ചാറ്റ്ബോട്ട് ആളുകള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here