എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരാണ് ഇപ്പോൾ ടെക് ലോകത്തുള്ള പലരും. അപ്പോഴാണ് ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധമുണ്ടാകുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എ ഐ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ ചാറ്റ് ജിപിടി അവതരിപ്പിച്ച വോയിസ് മോഡ് എന്ന സംവിധാനമാണ് നിർമാതാക്കളിൽ ആശങ്കയുണർത്തുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ചാറ്റ് ജിപിടിയുടെ പെയ്ഡ് യൂസേഴ്സിനായി വോയിസ് മോഡ് അവതരിപ്പിച്ചത്.
മനുഷ്യന് സമാനമായ രീതിയില്‍ സംസാരിക്കാന്‍ കഴിവുള്ള എഐ വോയ്‌സ് മോഡാണ് ഈ ഫീച്ചർ. പലതരം വോയിസ് സാദ്ധ്യതകൾ ടെക് ലോകത്തുണ്ടെങ്കിലും ഉപഭോക്താവുമായി തത്സമയം സംവദിക്കുന്ന ഒന്ന് ഇതാദ്യമായാണ്. ഫോൺ കോൾ പോലെ തന്നെ ചാറ്റ് ജിപിടി സംസാരിക്കുന്നതിടയ്ക്ക് നമുക്ക് കേറി സംസാരിക്കുകയും ചെയ്യാം. മനുഷ്യരെ പോലെ തന്നെ സംസാരത്തിനിടെ മൂളുന്നത് പോലെയുള്ള ശബ്ദങ്ങളുണ്ടാക്കാനും ഇതിന് കഴിയും. ഉപഭോക്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വൈകാരികതയ്ക്കനുസരിച്ച് മറുപടി നൽകാനും എ ഐക്കാകും.
Also Read: കൂട്ടരാജി ഭീരുത്വം, മറുപടി പറയേണ്ടവർ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു: പാർവതി തിരുവോത്ത്
ഇത് പലപ്പോഴും മനുഷ്യർ ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധത്തിലെത്താൻ സാധ്യതയുള്ളതാണ്. ഈ ആശങ്കയാണ് നിർമാതാക്കൾ തന്നെ പുറത്ത് ഇപ്പോൾ പുറത്ത് വിട്ടത്. കൂടാതെ എ ഐയുമായി വൈകാരിക ബന്ധം മനുഷ്യൻ സ്ഥാപിക്കുന്നതിലൂടെ സമൂഹവുമായുള്ള ബന്ധവും മനുഷ്യരുമായുള്ള ഇടപെടലും കുറയാനും സാധ്യതയുണ്ട്. മനുഷ്യനെ പോലെ സംസാരിക്കുന്ന ഒരു എ ഐയിലൂടെ നമുക്കാവശ്യമുള്ള വിവരങ്ങൾ ലഭിക്കുമ്പോൾ അതിൽ കൂടുതൽ വിശ്വസിക്കാനും സാധ്യതയുണ്ടെന്നുമുള്ള ആശങ്ക നിർമാതാക്കൾ പങ്കുവച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here