പുതിയ മാജിക് ഫീച്ചറുമായി ചാറ്റ് ജിപിടി; ആകാംക്ഷയോടെ സൈബര്‍ ലോകം

ചാറ്റ് ജിടിപിയില്‍ ഇന്ന് വരാനിരിക്കുന്ന മാജിക്ക് ഫീച്ചറുകള്‍ക്കായി കാത്തിരിക്കുകയാണ് സൈബര്‍ ലോകം. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനെയും മറികടക്കുന്ന എന്തോ ഒന്ന് വരുന്നു എന്നായിരുന്നു ആദ്യ ഘട്ടം ചര്‍ച്ചകള്‍. പുതിയ ഫീച്ചറുകള്‍ ഇന്ന് രാത്രി അവതരിപ്പിക്കും എന്നാണ് ഓപ്പണ്‍ എഐ വ്യക്തമാക്കിയിരിക്കുന്നത്.

എക്സ് അക്കൗണ്ടിലൂടെയാണ് ഓപ്പണ്‍ എഐ ഇക്കാര്യം അറിയിച്ചത്. ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പക്ഷെ ഇത് സ്ഥിരീകരിച്ചില്ല. സെര്‍ച്ച് എഞ്ചിന്‍ അതിന്റെ വഴിയില്‍ തുടരട്ടെ ഇത് അതിലും വലിയ ലക്ഷ്യത്തിലേക്കാണ് എന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.’ചില മാജിക്ക് ആയി തോന്നുന്ന പുതിയ ഫീച്ചറുകള്‍. ഇന്ന് രാത്രി 10.30 നാണ് പ്രഖ്യാപനം നടക്കുക. എന്നാണ് എക്‌സില്‍ കുറിച്ചത്’

Also Read: ഭൂമിക്കടുത്ത് ഇന്നൊരു അഥിതിയെത്തും; 250 അടിയുള്ള ഒരു ഛിന്നഗ്രഹം, 63683 കിലോമീറ്റര്‍ വേഗം

നിലവില്‍ 2023 ഡിസംബര്‍ വരെയുള്ള വിവരങ്ങളാണ് ചാറ്റ് ജിപിടി നല്‍കുക. ചാറ്റ് ജിപിടിയില്‍ വെബ് പേജുകള്‍ കൂടി ലഭ്യമാക്കുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത് കൂടുതല്‍ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ് ജിപിടിയെ പ്രാപ്തമാക്കും.

ചൊവ്വാഴ്ച ഗൂഗിള്‍ ഐ/ഒ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളുടെ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഗൂഗിളിനെ വെല്ലുവിളിക്കുന്ന എന്തെങ്കിലും ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിലുണ്ടാകുമെന്ന കാത്തിരിപ്പ്. അക്കൌണ്ട് ഇല്ലാതെയും ചാറ്റ് ജി പി ടി ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News