മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളല്‍. തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസമായിരുന്നുവെന്ന് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
ഇപ്പോഴിതാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും തനിച്ച് മത്സരിക്കാന്‍ ഒരുങ്ങുകയാണ്.
Also Read : മറുനാട്ടിലെ മലയാളി പ്രസ്ഥാനങ്ങളില്‍ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കണം: സന്തോഷ് കീഴാറ്റൂര്‍
ശിവസേനയുടെ തീരുമാനം അങ്ങിനെയാണെങ്കില്‍ കോണ്‍ഗ്രസും തനിച്ച് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് വിജയ് വട്ടേറ്റിവര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. മുംബൈയില്‍ ശിവസേന തനിച്ച് മത്സരിക്കുമെന്നാണ് സഞ്ജയ് റാവുത്ത് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് എം.വി.എ. സഖ്യമുണ്ടാവില്ല. എല്ലായിടത്തും കോണ്‍ഗ്രസിനും തനിച്ച് മത്സരിക്കേണ്ടിവരും. തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ട്. പ്രാദേശികവികാരം കണക്കിലെടുത്തായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുയെന്നും വട്ടേറ്റിവര്‍ കൂട്ടിച്ചേര്‍ത്തു.
അതെ സമയം ശരദ് പവാര്‍ വിഭാഗം എന്‍ സി പി അജിത് പവാറിന്റെ വിമത ഗ്രൂപ്പുമായി ലയനത്തിനുള്ള ചര്‍ച്ചകളും സജീവമാണ്.
തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലെ കാല താമസവും പാളിച്ചകളും കൂടാതെ ഘടക കക്ഷികള്‍ക്ക് അര്‍ഹിക്കുന്ന സീറ്റുകള്‍ നിഷേധിച്ചതുമാണ് ലോക സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ എം വി എ സഖ്യത്തിന് വിനയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here