കരുനാഗപ്പള്ളിയില്‍ ഓപ്പണ്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കും: കേന്ദ്രം

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരഭാഗത്ത് ഓപ്പണ്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിനു മറുപടി നല്‍ കുകയായിരുന്നു അദ്ദേഹം.

Also Read: ഗ്യാൻവാപി സർവ്വേ; സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

തുറവൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് ആകെ 9 ഫ്‌ലൈ ഓവറുകളും 41 അടിപ്പാതകളുമാണ് നിര്‍മ്മിക്കുക എന്ന് മറുപടിയില്‍ വ്യക്തമാക്കി. തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള ഭാഗത്തെ പണികള്‍ 2024 സെപ്തംബറിലും പറവൂര്‍- കൊറ്റുകുളങ്ങര ഭാഗം 2025 ഫെബ്രുവരിയിലും കൊറ്റുകുളങ്ങര-കൊല്ലം ഭാഗം 2024 ഒക്ടോബര്‍ മാസത്തിലും അരൂര്‍-തുറവൂര്‍ ഉയരപ്പാത 2026 ജനുവരിയിലും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News