ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച; മുൻകൂർ അനുമതിയില്ലാതെയും പങ്കെടുക്കാം

indian-embassy-oman

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകിട്ട് നാലു വരെ തുടരും. അംബാസഡര്‍ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും.

Also Read: ഒമാനിൽ മഴയ്ക്ക് ശമനമായി; കൂടുതൽ മഴ ലഭിച്ചത് സൂർ വിലായത്തിൽ

ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുന്‍കൂട്ടി അനുമതി നേടാതെയും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം.

നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഇവരെ ഓപ്പണ്‍ ഹൗസ് സമയത്ത് എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും എംബസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News