രക്തത്തിൽ അധികാരികള്‍ക്ക് കത്ത്; ‘ഇനിയെങ്കിലും ആ റോഡൊന്ന് ശരിയാക്കൂ’, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിൽ അധികാരികൾക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങളാണ് അധികാരികൾക്ക് രക്തത്തില്‍ കത്തെഴുതിയിരിക്കുന്നത്.

തങ്ങളുടെ ബുദ്ധിമുട്ടുകൾ അധികാരികള്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് രക്തത്തില്‍ കത്തെഴുതിയതെന്നും ഗ്രാമവാസികൾ പറഞ്ഞു.രാജസ്ഥാനിലെ ജസാസര്‍, നകരസര്‍, ധിരാസര്‍, രാംദേവ്ര നിവാസികള്‍ ഒരു വര്‍ഷത്തിലേറെയായി പൊളിഞ്ഞ റോഡുകള്‍ കാരണം ബുദ്ധിമുട്ടുകയാണ്. ധിരാസറിൽ നിന്ന് ചുരുവിലേക്കുള്ള 35 കിലോമീറ്റർ റോഡാണ് പൊളിഞ്ഞ് കിടക്കുന്നത്.

Also read: മോദി എങ്ങനെ കുരുക്കഴിക്കും? അദാനിക്കുള്ള അറസ്റ്റ് വാറണ്ടിൽ പെട്ട് കേന്ദ്രസർക്കാർ

ജനങ്ങളുടെ പരാതിയില്‍ 19 മാസങ്ങള്‍ക്ക് മുന്‍പ് റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ മുങ്ങി. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പൊളിഞ്ഞ റോഡിലൂടെയുള്ള വാഹന യാത്ര പലരുടേയും ജീവൻ നഷ്ടപ്പെടാൻ കാരണമായതായും പ്രദേശവാസികൾ പറയുന്നു.

Also read: പുതിയ ട്രെയിൻ വരുന്നു; ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് പരിഗണയിൽ

റോഡിന്റെ അവസ്ഥ കാരണം അപകടത്തിൽപ്പെടുന്നവരെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ സാധിക്കാറില്ല എന്നും പല ആളുകളും മരിച്ചതായും ഗ്രാമവാസികൾ പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യവും ഉണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അധികാരികൾ ഇതൊക്കെ കണ്ടിട്ടും യാതൊരു പരിഹാരവും എടുക്കാതെ വന്നതോടെയാണ് ഗ്രാമവാസികൾ അധികാരികൾക്ക് രക്തത്തിൽ കത്തെഴുതി പരാതി സമർപ്പിച്ചതെന്നും ഗ്രാമവാസികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News