നികുതിയിൽ ഇളവ് ലഭിക്കുന്നതിനുള്ള ഏറെ ആകർഷകമായ നിക്ഷേപമാണ് പിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്). പിപിഎഫിൽ പണം നിക്ഷേപിക്കുന്നതിലൂടെ നികുതി ഇളവും ഗ്യാരണ്ടീഡ് റിട്ടേണുകളുടെ ആനുകൂല്യങ്ങളും ലഭിക്കും. ഒരാൾക്ക് 15 വർഷത്തേക്ക് പിപിഎഫിൽ പണം നിക്ഷേപിക്കാം. നിക്ഷേപകർക്ക് പ്രതിവർഷം 500 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയും. നിക്ഷേപിക്കുന്ന തുകയുടെ 7.1 ശതമാനം പലിശയും ലഭിക്കും. 20 വയസുമുതൽ പ്രതിവർഷം ഒരാൾ പിപിഎഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, 25 വർഷത്തിനുള്ളിൽ കോടീശ്വരനാകാം. വേണമെങ്കിൽ റിട്ടയർമെന്റ് വരെ ഈ തുക പിപിഎഫിൽ വീണ്ടും നിക്ഷേപിക്കുകയും ചെയ്യാം.
Also Read; സപ്ലൈകോ സബ്‌സിഡി നിർത്തലാക്കില്ല: മന്ത്രി ജി ആർ അനിൽ
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം?
സൗകര്യത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും പിപിഎഫ് നിക്ഷേപം ആരംഭിക്കാം. കുറഞ്ഞ റിസ്ക് ഇഷ്ടപ്പെടുന്ന നിക്ഷേപകർക്ക് ഇത് മികച്ച റിട്ടയർമെന്റ് സേവിംഗ്സ് ഓപ്ഷനാണിത്. കൂടാതെ, 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപിച്ച മൂലധനത്തിന് ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കും.
പിപിഎഫ് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നതിന്, ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കണം. അതിനായി,
Stage 1: ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി അക്കൗണ്ട് ആക്‌സസ് ചെയ്യുക.
Stage 2: “ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.
Stage 3: നിങ്ങളുടെ സ്വന്തം അക്കൗണ്ട് ആണെങ്കിൽ “സെൽഫ് അക്കൗണ്ട്” ഓപ്ഷൻ തിരഞ്ഞെടുക്കുക. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ് അക്കൗണ്ട് തുറക്കുന്നതെങ്കിൽ ‘മൈനർ അക്കൗണ്ട്’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Stage 4: അപേക്ഷാ ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ നൽകുകയും നൽകിയ വിവരങ്ങളുടെ കൃത്യത രണ്ടുതവണ പരിശോധിക്കുകയും ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here