ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

അമേരിക്കന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായി ഓപ്പണ്‍ എഐ വോയിസ് മോഡ് പുറത്തിറക്കിയതിന് പിന്നാലെ അഡ്വാന്‍സ്ഡ് വോയിസ് മോഡെന്ന ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. അഡ്വാന്‍സ്ഡ് വോയിസ് മോഡ് പുതിയ വോയിസുകള്‍ പുറത്തിറക്കുക മാത്രമല്ല, ചാറ്റ് ജിപിടി വോയ്‌സ് മോഡുകളിലും ചില കസ്റ്റമൈസേഷനുകളിലും പുതിയ ഭാവവും കൊണ്ടുവന്നിരിക്കുകയാണ്.

ALSO READ: ‘ഇടതുപക്ഷത്തുനിന്നും അൻവർ സ്വയം പുറത്തുപോയി, പിന്നില്‍ നിഗൂഢശക്തികളുണ്ടെന്ന് തെളിഞ്ഞു’: ഡോ. ടിഎം തോമസ് ഐസക്

പുതിയ വോയിസ് അഡിഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആര്‍ബര്‍, മേപ്പിള്‍, സോള്‍, സ്പ്രൂസ്, വേല്‍ എന്നിവയാണ്. ഇതോടെ ഒമ്പത് വോയിസുകളാണ് ലഭ്യമാകുന്നത്. ചാറ്റ് ജിപിടി കൂടുതല്‍ സാധാരണമായി മാറ്റാന്‍ പ്രകൃതിയില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ട പേരുകളാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. ജീവസുറ്റ സംഭാഷണങ്ങള്‍ക്കായി സ്പീച്ച് പാറ്റേണുകള്‍, ടോണ്‍, പിച്ച്, ശബ്ദലക്ഷണങ്ങള്‍ എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന രീതിയിലാണ് പുതിയ അപ്പ്‌ഡേഷന്‍.

ആരംഭത്തില്‍ പ്രസ് ആന്‍ഡ് ടീംസ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. തുടര്‍ന്ന് എന്റര്‍പ്രൈസ് ആന്‍ഡ് എഡ്യുകേഷന്‍ ഉപഭോക്താക്കള്‍ക്ക് അടുത്താഴ്ച മുതല്‍ ഇതിന്റെ സേവനം ലഭ്യമാക്കുമെന്നാണ് വിവരം.

ALSO READ: ഈ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കഴുകാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക, പണിവരുന്നതിങ്ങനെ

ചാറ്റ് ജിപിടിക്ക് ഭാഷാ ശൈലികള്‍ മനസിലാക്കാന്‍ കഴിയും. അതിനാല്‍ തന്നെ സംഭാഷണങ്ങള്‍ വളരെ ലളിതമാകുകയും ചെയ്യും. മുമ്പ് ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി ഉണ്ടായിരുന്നത്. ഇപ്പോള്‍, അഡ്വാന്‍സ്ഡ് വോയ്സ് മോഡില്‍ അത് നീല നിറത്തിലുള്ള ഗോളമായെന്ന മാറ്റവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk