എ ഐ ടൂളായ ചാറ്റ് ജി പി ടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പണ്‍ എ ഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയേക്കാമെന്ന് റിപ്പോര്‍ട്ട്. 2024 അവസാനത്തോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കാമെന്നു പ്രമുഖ അനലിറ്റിക്‌സ് മാഗസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
also read: ജയിക്കുന്നവര്‍ക്ക് പരമ്പര, ഇന്ത്യ വെസ്റ്റ് ഇൻഡീസ് അവസാന ട്വന്‍റി20 മത്സരം ഇന്ന്
കമ്പനിയുടെ എ ഐ സര്‍വീസുകളില്‍ ഒന്നായ ചാറ്റ് ജി പി ടി സേവനത്തിന് മാത്രം പ്രതിദിനം 5.80 കോടി രൂപയാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എ ഐ ചെലവാക്കുന്നത്. ജി പി ടി-3.5, ജി പി ടി-4 എന്നിവ വഴി വരുമാനം ഉണ്ടാക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.എങ്കിലും ചെലവ് മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഓപ്പണ്‍ എ ഐയ്ക്ക് കഴിയുന്നില്ലെന്നും അനലറ്റിക് മാഗസിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
2022 നവംബറിലാണ് ചാറ്റ് ജി പി ടി പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കമ്പനിക്ക് റെക്കോർഡ് നേട്ടം ഉണ്ടായിരുന്നു . പിന്നീട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് കണ്ടത്. ജൂലൈയില്‍ മാത്രം യൂസര്‍ ബേസില്‍ 12 ശതമാനത്തിന്റെ കുറവാണുണ്ടായത്. 170 കോടി ഉപയോക്താക്കളില്‍ നിന്ന് 150 കോടിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
also read: നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരാവുന്നു
മറ്റു കമ്പനികളുടെ എ ഐ ടൂളുകള്‍ വിപണിയിലെത്തിയതും ഓപ്പണ്‍ എ ഐ യുടെ പ്രതിസന്ധിയിൽ ആഘാതം കൂട്ടി. മെറ്റയുടെ ലാമ 2 അടക്കം കടുത്ത മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. മെയ് മാസത്തില്‍ ഓപ്പണ്‍ എ ഐയുടെ നഷ്ടം 54 കോടി ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here