ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

മൈക്രോസോഫ്റ്റ്  നിക്ഷേപകരായ ഓപ്പണ്‍ എഐ വികസിപ്പിച്ച ഭാഷാ മോഡലായ ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന മനുഷ്യന് സമാനമായ പതിപ്പാണ് പുറത്തിറക്കിയത്. ജിപിടി-4O എന്ന പേരിലാണ് പുതിയ പതിപ്പ്.

‘എല്ലാ സൗജന്യ ഉപയോക്താക്കള്‍ക്കും GPT-4o എത്തിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്,’ – ചീഫ് ടെക്‌നോളജി ഓഫീസര്‍ മീരാ മുരാട്ടി പറഞ്ഞു.ഫ്രാന്‍സിസ്‌കോയില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. GPT-4oല്‍ ഒമ്‌നി എന്ന വാക്കിന്റെ ചുരുക്കപ്പേരായാണ് ‘ഒ’നല്‍കിയിരിക്കുന്നത് എന്ന് കമ്പനി അറിയിച്ചു. ആഴ്ചകള്‍ക്കകം ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

സ്വന്തം എഐ ടൂളായ ജെമിനിയെ കുറിച്ച് ഗൂഗിള്‍ പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കേ ഒരു ദിവസം മുമ്പാണ് ഓപ്പണ്‍ എഐ പരിഷ്‌കരിച്ച പതിപ്പ് ഇറക്കിയത്. ‘പുതിയ വോയ്സ് (വീഡിയോ) മോഡ് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News