‘ഓപ്പറേഷൻ ആഗ്’, അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ, 53 പേർ കരുതൽ തടങ്കലിൽ, 5 പേർക്കെതിരെ കാപ്പ ചുമത്തി

ഗുണ്ടകൾക്കെതിരെയുള്ള പൊലീസിന്റെ ‘ഓപ്പറേഷൻ ആഗി’ൽ അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ. ഇതിൽ 5 പേർക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 53 പേരെ കരുതൽ തടങ്കലിലാക്കി. ഓപ്പറേഷൻ ആഗ് വിലയിരുത്താൻ പൊലീസ് യോഗം ചേർന്നു. ക്രമസമാധാന ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ആണ് യോഗത്തിൽ പങ്കെടുത്തത്.

ASLO READ: ‘മോദിക്ക് തോൽവി ഭയം’, എതിർ സ്ഥാനാർഥികളായ 55 പേരുടെ നാമനിർദേശ പത്രിക തള്ളി, ചിരിക്കണോ കരയണോ? എന്ന് കൊമേഡിയന്‍ ശ്യാം രംഗീല

ഗുരുതര കുറ്റകൃത്യങ്ങളിൽ പെടുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന തീരുമാനം യോഗത്തിൽ നടപ്പിലാക്കി. ഓൺലൈൻ ലഹരി ഇടപാട് കണ്ടെത്താൻ സൈബർ പട്രോളിങ് ശക്തമാക്കാനും, ലോക്സഭ ഫലം വരുന്ന ദിവസം പഴുതടച്ച സുരക്ഷ ഉറപ്പാക്കാനും യോഗത്തിൽ നിർദേശം ഉയർന്നു.

ALSO READ: കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News