‘ഓപ്പറേഷൻ അജയ്’: ഇതുവരെ നാട്ടിലെത്തിയത് 97 മലയാളികള്‍

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇതുവരെ 97 മലയാളികള്‍ നാട്ടിലെത്തി. ഇന്ന് മാത്രം 22 പേരാണ് കേരളത്തില്‍ എത്തിയത്. 17 ന് ദില്ലിയിലെത്തിയ അ‍ഞ്ചാം വിമാനത്തിലെ മലയാളികളാണ് നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടിലെത്തിയത്.

14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര്‍ രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ദില്ലിയില്‍ നിന്നുളള വിമാന ടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു.

ALSO READ: ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

അതേസമയം, ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ  ഗൾഫ് രാജ്യങ്ങൾ അപലപിച്ചു.  ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. സൗദി അറേബ്യയും അപലപിച്ചു. ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അൽ-അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎൻ ശക്തമായി അപലപിച്ചു

ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.

ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള  കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദാൻ റദ്ദാക്കിയത്.

ALSO READ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമം: സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രിംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News