ഓപ്പറേഷന്‍ അജയ്: ആദ്യ വിമാനം നാളെ രാവിലെ 5. 30 ന് എത്തും

‘ഓപ്പറേഷന്‍ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ (13/10/2023) രാവിലെ ( 5. 30) ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെത്തും. എ.ഐ 1140 (AI 1140) നമ്പര്‍ വിമാനത്തില്‍ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തുന്നത്.

എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്.

Also Read; മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

കണ്‍ട്രോള്‍ റൂം തുറന്നു

മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.

ഇവാക്വേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു.

Also Read: കാമുകിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; വരുന്ന കമന്‍റുകള്‍ വായിച്ച് രസിച്ചു; പ്രതി കസ്റ്റഡിയിൽ

വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്യാം

ഇസ്രായേലില്‍ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റെ വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News