ഓപ്പറേഷൻ അജയ്; നാലാം വിമാനവുമെത്തി; സംഘത്തിൽ മൂന്ന് വയസുകാരിയടക്കം 18 മലയാളികൾ

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും നാലാമത് വിമാനം ദില്ലിയിലെത്തി. ഇന്ന് രാവിലെ 7:50 നാണ് വിമാനം ദില്ലിയിൽ എത്തിയത്. ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള വിമാനം ന്യൂദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. 18 മലയാളികളടക്കം 197 ഇന്ത്യക്കാരാണ് തിരികെയെത്തിയത്.

Also read:പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

തൃശുർ കൊടുങ്ങല്ലൂർ സ്വദേശി ശൈലേന്ദ്രകുമാർ, ഭാര്യ നിഷ രാജൻ, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരത്ത് ശങ്കർ, ഭാര്യ ചൈതന്യ, മകൾ സംസ്കൃതി (3 വയസ്സ്), എറണകുളം ആലുവ സ്വദേശി അതിര വേണുഗോപാൽ (വിദ്യാർത്ഥി), കോഴിക്കോട് മാത്തറ സ്വദേശി സരിൻ പാലയ്ക്കൽ, ഭാര്യ അനുശ്രീ വൈശ്യപ്പുറത്ത് (വിദ്യാർത്ഥി), മലപ്പുറം വാഴക്കാട് സ്വദേശി നിതുൻ രാജ് (വിദ്യാർത്ഥി), മലപ്പുറം തിരൂർ സ്വദേശി കീർത്തന മുള മുക്കിൽ (വിദ്യാർത്ഥി), കാസർഗോഡ് പനയാൽ സ്വദേശി മീര ചേവിരി,കോട്ടയം കൈപ്പുഴ സ്വദേശി സിനു ജേക്കബ്, ആലപ്പുഴ മണലാഴി സ്വദേശി ബ്ലെസി ജോബ്, കോഴിക്കോട് അടിവാരം സ്വദേശി അമിത പോൾസൺ, കോട്ടയം പാല സ്വദേശി ശ്മി ശ്രീനിവാസ്, എറണാകുളം പിറവം സ്വദേശി വി കെ. ത്രേസ്യാമ്മ കുരുവിള ,തിരുവനന്തപുരം വർക്കല സ്വദേശി രാഹുൽ സുരേഷ് (വിദ്യാർത്ഥി), പത്തനംതിട്ട സ്വദേശി ഫെബ ജോൺ (വിദ്യാർത്ഥി) എന്നിവരാണ് സംഘത്തിലെ മലയാളികൾ.

Also read:‘എന്ത് കൂടോത്രമാണാവോ ചെയ്തത്’; ചർച്ചയായി പാകിസ്ഥാനെതിരെ ഹർദികിന്റെ പ്രാർത്ഥനയും വിക്കറ്റും

അതേസമയം, ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ഞായറാഴ്ച പുലർച്ചെ 1.15 ന് ദില്ലിയിൽ എത്തിയിരുന്നു. വിമാനത്തിൽ 198 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ18 പേർ മലയാളികൾ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News