ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനവും ഇന്ത്യയിലെത്തി, സംഘത്തില്‍ 32 മലയാളികള്‍

സംഘര്‍ഷ ഭരിതമായ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാന ദില്ലിയിലെത്തി.  235 ഇന്ത്യക്കാരാണ് ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്.  33 മലയാളികളാണ് രണ്ടാം വിമാനത്തില്‍ തിരികെയെത്തിയത്. സംഘത്തില്‍ കൂടുതലും വിദ്യാർഥികളാണ്.

എ.ഐ 140( AI140) എന്ന വിമാനത്തിലാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ സംഘം എത്തിയത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ് ,ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ, മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ്,  ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി. അശ്വവിൻ കെ.വിജയ് ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്തപുരം പേരൂർകട സ്വദേശി ശ്രീഹരി എച്ച്,  കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി
ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ്, പത്തനം തിട്ട തിരുവല്ല സ്വദേശി. സോണി വർഗീസ് കെയർ ഗീവർ, ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ,  കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ, തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ജെസീന്ത ആന്റണി, കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, ആലപ്പുഴ ഹരിപ്പാട് അരൂൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ മകൾ ഗൗരി അരുൺ, എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ, ഇടുക്കി അടിമാലി സ്വദേശി നീലിമ ചാക്കോ,
കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ്ന ജോസ്,
കണ്ണൂർ ചിറയ്ക്കൽ നിവേദിത ലളിത രവീന്ദ്രൻ, പാലക്കാട് ചെറുപ്പുളശ്ശേരി
അമ്പിളി ആർ വി, തിരുവനന്തപുരം ശാസ്തമങ്കലം വിജയകുമാർ പി,  ഭാര്യ ഉഷ ദേവി
മകൾ അനഘ യു വി,  തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ്വിതി പിള്ള,
എന്നിവരാണ് ആദ്യ സംഘത്തിലുള്ളത് . ഇതിൽ ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു.
വയനാട് സ്വദേശി വിൻസന്‍റ്  എന്നിവര്‍ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങി.

ALSO READ: മലയാളി മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ നിന്ന് കാണാതായി, സംഭവം മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ

ദില്ലിയില്‍ തങ്ങണമെന്നുള്ളവര്‍ക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്. ഇസ്രയേലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ ആദ്യ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്. പുലർച്ചെ ആറു മണിയോടെയാണ് വിമാനം എത്തിയത്.

ALSO READ:  ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News