ഓപ്പറേഷൻ അജയ്; മൂന്നാം വിമാനം ദില്ലിയിലെത്തി

ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനവും ദില്ലിയിലെത്തി. പുലർച്ചെ 1.15 ന് എത്തിയ വിമാനത്തിൽ 198 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ18 പേർ മലയാളികൾ ഉണ്ടായിരുന്നു. ഇതോടെ ഇസ്രയേലിൽ നിന്ന് ഇതുവരെ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 645 ആയി. ഇവരിൽ 58 പേർ മലയാളികളാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാലാമത്തെ വിമാനവും എത്തും.

Also read:ഫ്രീയായി വിൻഡോസ് 11 അപ്ഗ്രേഡ് ചെയ്യാനാകില്ല; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്‌

ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്നലെ ദില്ലിയിൽ എത്തിയിരുന്നു. 235 ഇന്ത്യക്കാരാണ് ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. വിമാനത്തിൽ 33 മലയാളികളാണ് തിരികെയെത്തിയത്. സംഘത്തില്‍ കൂടുതലും വിദ്യാർത്ഥികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News