കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു

വയനാട് മാനന്തവാടിയില്‍ കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച തിരച്ചിലില്‍ ബാവലി ഭാഗത്താണ് പുരോഗമിക്കുന്നത്. മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയുള്ളതാണ് മയക്കുവെടി വെയ്ക്കാനുള്ള പ്രധാന തടസം.

രാവിലെ അഞ്ചര മണിയോടെയാണ് അഞ്ചാം ദിനം ദൗത്യം പുനരാരംഭിച്ചത്. വനം വകുപ്പിന്റെ നിരീക്ഷണ വലയത്തിലുള്ള ആനയ്‌ക്കൊപ്പം മറ്റൊരു മോഴയാനയുള്ളതാണ് മയക്കുവെടി വെയ്ക്കാനുള്ള പ്രധാന വെല്ലുവിളി. ബാവലി പ്രദേശത്ത് നിലയുറപ്പിച്ച മഖ്‌ന, കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഉള്‍വനത്തിലേക്ക് കയറി.

Also Read : സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്കില്ല; രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

രണ്ടാള്‍ പൊക്കത്തിലുള്ള കുറ്റിക്കാടും വേഗത്തിലുള്ള ആനയുടെ സഞ്ചാരവും മയക്കുവെടി വയ്ക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഡ്രോണ്‍ ക്യാമറയും വനം വകുപ്പിന്റെ പ്രാദേശിക വാച്ചര്‍മാരെയും ഉപയോഗിച്ച് ആനയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കുറ്റിക്കാട്ടില്‍ നിന്ന് ആനയെ ചതുപ്പ് പ്രദേശത്ത് എത്തിച്ച് മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ ദൗത്യസംഘം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News