ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും

മാനന്തവാടിയിൽ അടങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്ന പേരിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം പുനഃരാരംഭിച്ചു. ദൗത്യത്തിന്റെ ഭാഗമായി കുങ്കിയാനകൾ പടമലയിലെത്തി. കാട്ടാനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ ബേലൂർ മഖ്‌നയെന്ന കാട്ടാനയിറങ്ങിയത് മാനന്തവാടി ജനവാസ മേഖലയിൽ. കർണാടക ജനവാസമേഖലയിൽ നിന്നാണ് ഈ കാട്ടാനയെ കഴിഞ്ഞ ദിവസം കാടുകയറ്റിയത്.

Also Read; ‘പോർച്ചുഗീസുകാരുടെ ഇന്ത്യൻ അധിനിവേശം, മലയാളസിനിമയിലെ പുത്തൻ അനുഭവം’: ഭ്രമയുഗത്തിൻ്റെ കഥയെ കുറിച്ച് സൂചന നൽകി മമ്മൂട്ടി

ആനയെ മയക്കുവെടി വെക്കാനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നുള്ള. നിലവിൽ ആനയെ ജനവാസ മേഖലയിൽ നിന്ന് തുരത്തി കാടുകയറ്റിയിരുന്നു. ആന അനുയോജ്യമായ സ്ഥലത്തെത്തിയാൽ ഉടൻ മയക്കുവെടി വെക്കും. അതേസമയം ആന ഇന്നലെ കൊലപ്പെടുത്തിയ അജിയുടെ സംസ്കാരം ഇന്ന് നടക്കും.

Also Read; സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിനായി ഡിജി സഭകൾ ചേർന്ന് ഡിജി പ്രതിജ്ഞ ചെയ്യും 

വനം വകുപ്പിലെ നാല്‌ വെറ്ററിനറി ഡോക്ടർമ്മാർ ദൗത്യത്തിന് നേതൃത്വം നൽകും. ഉത്തരമേഖല സിസിഎഫ്‌ കെഎസ്‌ ദീപ, ഡോ അജേഷ്‌ മോഹൻ ദാസ്‌ ഇൻസിഡന്റ്‌ ക്യാപ്റ്റൻ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കും. വന്യജീവി വിഭാഗത്തിന്‌ മാത്രമുള്ള സിസിഎഫ്‌, ഡിഎഫ്ഒ നോർത്ത്‌ വയനാട്‌, ഡിഎഫ്‌ഒ സൗത്ത്‌ വയനാട്‌, വയനാട്‌ വന്യജീവി സങ്കേതത്തിന്റെ വൈൽഡ്‌ ലൈഫ്‌ വാർഡൻ, കോഴിക്കോട്‌ ഫ്ലയിംഗ്‌ സ്ക്വാഡ്‌ ഡിഎഫ്‌ഒ എന്നിവർ സ്ഥലത്ത്‌. ഡിഎഫ്‌ഒ ‌റാങ്കിലുള്ള നാല്‌ ഉദ്യോഗസ്ഥർ രണ്ട്‌ സിസിഎഫ്‌ എന്നിവരുടെ നേതൃത്വത്തിൽ ദൗത്യം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News